ചെങ്ങന്നൂർ: ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ചു വീട്ടമ്മ മരിച്ചു. മുളന്തുരുത്തി തുപ്പംപടി അരികുപുറം റോഡിൽ ജന്നത്തിൽ കെ.ആർ. രത്ന്നമ്മ (61) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.45 ഓടെയാണ് അപകടം.
ചെങ്ങന്നൂരിലുള്ള സഹോദരന്‍റെ വീട്ടിൽ എത്തിയശേഷം ചെട്ടിക്കുളങ്ങരയിലുള്ള ബന്ധുവിനെ കാണാൻ ചെങ്ങന്നൂരിൽ നിന്നും മാവേലിക്കരയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യവേ സ്റ്റേഷൻ തെറ്റിയ രത്‌നമ്മ ചെറിയനാട് സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു.
തുടർന്ന് അടുത്ത ട്രെയിനിനായി എതിർ പ്ലാറ്റ്ഫോമിലേക്ക് പാളം മുറിച്ചു കടക്കുന്നതിനിടയിൽ ഇതേ ട്രാക്കിലൂടെ വന്ന ജനശതാബ്ദി എക്സ്പ്രസ് ഇവരെ ഇടിച്ചു തെറിപ്പിച്ചു.